‘പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന നിരവധി പ്രവാസി മലയാളികൾ കഴിയുന്നത് കണ്ടെയ്നറുകളിലാണ്’; എം സ്വരാജിന് മറുപടിയുമായി വി ടി ബൽറാം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം പിന്നിടുമ്പോൾ യാത്രയെ പരിഹസിച്ചുളള ബിജെപി, സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങളും ശ്രദ്ധേയമാണ്. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നടത്തിയ പരാമർശത്തിനുളള മറുപടിയാണ് വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. (vt balram reply to m swaraj bharat jodo yatra)
രാത്രി ഉറക്കത്തിന് സജ്ജമാക്കിയ കണ്ടെയ്നറുകളെ പരിഹസിച്ചു കൊണ്ട് ‘കണ്ടെയ്‌നർ ജാഥ’ ആർക്കെതിരെയാണെന്ന് സ്വരാജ് ചോദിച്ചിരുന്നു. കൂടാതെ ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങൾ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും സ്വരാജ് പരിഹസിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികളടക്കം നിരവധി പ്രവാസി മലയാളികൾ ഗൾഫിലെ പല ലേബർ ക്യാമ്പുകളിലും കഴിയുന്നത് കണ്ടെയ്നർ ഹോമുകളിലാണ്. ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതെന്ന് “തൊഴിലാളി വർഗ”പാർട്ടിയുടെ പുതുതലമുറ നേതാക്കൾക്ക് ആരെങ്കിലുമൊരു സ്റ്റഡി ക്ലാസ് നൽകുന്നത് നന്നായിരിക്കും.’
Story Highlights: vt balram reply to m swaraj bharat jodo yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here