കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി; ഒപ്പം ആൺസുഹൃത്ത്

എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെയും ഒപ്പം ആൺസുഹൃത്തിനെയും കണ്ടെത്തിയത്. സഹോദരൻ വൈകിട്ടോടെ അയ്യമ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. അല്പസമയം മുൻപാണ് അഞ്ജനയെ പൊലീസ് കണ്ടെത്തിയത്. ഇവരെ എറണാകുളത്തേക്ക് കൊണ്ടുവരികയാണ്.
Read Also: കാണാതായ സഹോദരങ്ങളിൽ ഒരാൾ വീട്ടിൽ തിരിച്ചെത്തി; സഹോദരിക്കൊപ്പം മറ്റൊരു യുവാവുണ്ടെന്ന് പൊലീസ്
എറണാകുളം അയ്യംമ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളിൽ അക്ഷയ് വൈകിട്ട് 4 മണിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരെയും ഒരുമിച്ച് കണ്ടതായി പൊലീസിന് ദ്യക്സാക്ഷി വിവരം ലഭിച്ചിരുന്നു. എന്നാൽ സഹോദരങ്ങൾ എവിടെ വെച്ചാണ് പിരിഞ്ഞത് എന്നതിൽ വ്യക്തതയില്ല. അക്ഷയിൽ നിന്നും കൂടുതൽ വിവരങ്ങൾ മുനമ്പം പോലീസ് ചോദിച്ചറിഞ്ഞു.
അഞ്ജന തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വർക്കലയിൽ എത്തി എന്ന വിവരത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തെരച്ചിൽ ഊർജിതമാക്കിരുന്നു. അതിനിടയിലാണ് നിർണായക ദൃശ്യങ്ങൾ ലഭിച്ചത്.
Read Also: കാണാതായ സഹോദരങ്ങൾ തമ്പാനൂരിൽ എത്തിയതായി വിവരം; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്
അയ്യമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നീ സഹാേദരങ്ങളെയാണ് ഇന്നലെ മുതൽ കാണാതായത്. സ്കൂൾ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പൊലീസിൽ പരാതി നൽകിയത്.
Story Highlights: ernakulam missing girl found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here