Advertisement

പ്രധാനമന്ത്രിയുടെ ജന്മദിനം; മെഡിക്കൽ കോളജിന്റെ പേര് ‘നരേന്ദ്ര മോദി’ എന്നാക്കി നഗരസഭ

September 15, 2022
Google News 4 minutes Read

അഹമ്മദാബാദിലെ എംഇടി മെഡിക്കൽ കോളജിന്റെ പേര് മാറ്റാൻ നിർദേശം നൽകി ന​ഗരസഭ. പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ‘നരേന്ദ്ര മോദി മെഡിക്കൽ കോളേജ്’ എന്ന പേരാണ് കോളജ് അധികൃതർ ന​ഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിക്ക് നൽകിയത്. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന സമിതി യോ​ഗത്തിൽ തീരുമാനമായി.(AMC suggests renaming of LG Medical College to Narendra Modi Medical College)

പി ജി കോഴ്സുകളാണ് മെഡിക്കൽ കോളജ് നൽകുന്നത്.സെപ്തംബർ 14ന് ചേർന്ന എഎംസി എക്സിക്യൂട്ടീവ് മീറ്റിങിൽ കോളജിന്റെ പേര് നരേന്ദ്ര മോദി കോളജ് എന്ന് മാറ്റാൻ ഐക്യകണ്ഠേനെ തീരുമാനിക്കുകയായിരുന്നു. ഇന്ന് ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി മീറ്റിങിൽ കോളേജ് നൽകിയ പേര് അംഗീകരിക്കുകയും ചെയ്തു.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

മണിന​ഗറിലെ എൽജി ആശുപത്രി കോമ്പൗണ്ടിലുളള മെഡിക്കൽ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് എംഇടി മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ നിയമസഭാ മണ്ഡലമായിരുന്നു മണിനഗർ.

സെപ്തംബർ 17ന് ആണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനം. നേരത്തെ മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ചീറ്റപ്പുലികളെ തുറന്നുവിടാൻ തീരുമാനമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ എത്തിക്കുന്നത്.

Story Highlights: AMC suggests renaming of LG Medical College to Narendra Modi Medical College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here