“ഇനി ആവർത്തിക്കില്ല, പ്ലീസ് മാം”; പിണങ്ങി നിൽക്കുന്ന അധ്യാപികയോട് ക്ഷമാപണം നടത്തുന്ന കുരുന്ന്, ഹൃദയം കവരും വീഡിയോ

ക്ലാസിൽ കുറുമ്പ് കാണിച്ചതിന് സ്‌കൂൾ ടീച്ചറോട് മാപ്പ് ചോദിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ മനോഹരമായ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. വിദ്യാർത്ഥിയുടെ അനുസരണക്കേടിൽ ദേഷ്യപ്പെട്ട അധ്യാപകനെ ഒരു കൊച്ചുകുട്ടി സമാധാനിപ്പിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. കുട്ടി തുടർച്ചയായി മാപ്പ് പറയുന്നതും തെറ്റ് ആവർത്തിക്കില്ലെന്ന് അധ്യാപകനോട് വാഗ്ദാനം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. അവൻ ക്ഷമ ചോദിക്കുകയും അധ്യാപികയുടെ കവിളിൽ പലതവണ ചുംബിക്കുന്നതും ടീച്ചറുടെ വാത്സല്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നതും ഏറെ ഹൃദ്യമായ കാഴ്ച്ചയാണ്.
ऐसा स्कूल मेरे बचपन में क्यों नहीं था ?? pic.twitter.com/uHkAhq0tNN
— ज़िन्दगी गुलज़ार है ! (@Gulzar_sahab) September 12, 2022
മാപ്പ് ചോദിക്കുന്ന കുരുന്നിനോട് മാപ്പ് ചോദിച്ചാലും നീ വീണ്ടും വീണ്ടും ഇതുതന്നെയാണ് കാണിക്കുന്നത് എന്ന് ടീച്ചർ പറയുന്നുണ്ട്. അനുസരിക്കേട് കാണിക്കില്ലെന്ന് നീ ആവർത്തിച്ച് പറഞ്ഞാലും വീണ്ടും അതുതന്നെ ചെയ്യുന്നു എന്നും അതുകൊണ്ട് ഇനി ഞാൻ സംസാരിക്കില്ല എന്നും അദ്ധ്യാപിക കുട്ടിയോട് പറയുന്നുണ്ട്. പശ്ചാത്താപത്തോടെ അധ്യാപികയെ നോക്കി കൊച്ചുകുട്ടി ഇനി ഇങ്ങനെ ചെയ്യില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ട്.
വീഡിയോയുടെ അവസാനം അദ്ധ്യാപിക വിദ്യാർത്ഥിയോട് ക്ഷമിക്കുകയും പകരം അവൻ ടീച്ചർക്ക് ചുംബനം നൽകുകയും ചെയ്യുന്നുണ്ട്. ഏറെ ഹൃദ്യമായ ഈ നിമിഷങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. സ്‌കൂളും അധ്യാപകന്റെ പേരും ഇതുവരെ അറിവായിട്ടില്ല. ട്വിറ്ററിൽ ഇതിനോടകം 282,000-ലധികം വ്യൂസും 16,000-ലധികം ലൈക്കുകളും ഈ വീഡിയോയ്ക്ക് കിട്ടി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here