Advertisement

യുവാവ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ; മതം മാറാത്തതിന് കൊന്നുകെട്ടിത്തൂക്കിയെന്ന് കുടുംബം

September 15, 2022
2 minutes Read

അസമിലെ ലഖിംപൂരിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബിക്കി ബിശാൽ എന്ന യുവാവിനെയാണ് മരത്തിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. എന്നാൽ, മതം മാറാൻ വിസമ്മതിച്ചതിന് കാമുകിയുടെ കുടുംബം യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് ബിക്കി ബിശാലിൻ്റെ കുടുംബം ആരോപിക്കുന്നത്.

Read Also: ആലപ്പുഴയിൽ വഴിത്തർക്കത്തിനിടെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

ക്രിസ്ത്യൻ മതത്തിൽപെട്ടയാളാണ് യുവാവിൻ്റെ കാമുകി. യുവാവ് ഹിന്ദുമത വിശ്വാസിയാണ്. സെപ്തംബർ 11ന് കാമുകിയുടെ വീട്ടിലേക്ക് ആരോ യുവാവിനെ വിളിച്ചിരുന്നു എന്ന് വീട്ടുകാർ പറയുന്നു. ഇതിനു പിന്നാലെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് കുടുംബം പറയുന്നു. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്താൻ കാമുകിയുടെ കുടുംബം നിരന്തരം ബിക്കി ബിശാലിനോട് ആവശ്യപ്പെട്ടിരുന്നു എന്നും ഇതിനു വിസമ്മതിച്ച യുവാവിനെ ഇവർ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. ഇതേ തുടർന്ന് കാമുകിയുടെ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.

Read Also: ‘2000 ചോദിച്ചു, 500 കൊടുത്തു’; കൊല്ലത്ത് ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ കോൺഗ്രസ് നേതാക്കൾ അക്രമിച്ചെന്ന് പരാതി

ബിശാലും കാമുകിയും വിവാഹം കഴിക്കാനായി ഒളിച്ചോടിയിരുന്നു. സെപ്തംബർ മൂന്നിന് യുവാവ് കാമുകിയെയുമായി വീട്ടിലെത്തി. എന്നാൽ, സെപ്തംബർ ആറിന് യുവാവിൻ്റെ വീട്ടിലെത്തിയ കാമുകിയുടെ ബന്ധുക്കൾ ബലം പ്രയോഗിച്ച് യുവതിയെ തിരികെ കൊണ്ടുപോയി. ഇവർക്കൊപ്പം പള്ളി വികാരിമാരും ഉണ്ടായിരുന്നു.

Story Highlights: man found suicide murder family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top