Advertisement

24 ന്യൂസ് ബഹ്‌റൈൻ പ്രതിനിധി പ്രവീൺ കൃഷ്ണയ്ക്ക് മുഹറഖ് മലയാളി സമാജത്തിന്റെ മാധ്യമ ഉപഹാരം

September 15, 2022
Google News 3 minutes Read
Muharraq Malayali Samajam Media Award to Praveen Krishna

24 ന്യൂസ് ബഹ്‌റൈൻ പ്രതിനിധി പ്രവീൺകൃഷ്ണയ്ക്ക് മുഹറഖ് മലയാളി സമാജത്തിന്റെ ബെസ്റ്റ് മീഡിയ പേഴ്സണാലിറ്റി ഉപഹാരം ലഭിച്ചു.
മുഹറഖ് സായ്യാനി ഹാളിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ അറാദ് മുനിസിപ്പൽ കൗൺസിലർ അഹ്മദ് അൽ മുഖ്വാവിയിൽ നിന്നും പ്രവീൺ കൃഷ്ണ മൊമെന്റോ ഏറ്റുവാങ്ങി. പരിപാടിയിൽ നിരവധി മുഹറഖ് മലയാളി സമാജം കുടുബാഗംങ്ങൾ പങ്കെടുത്തു. ( Muharraq Malayali Samajam Media Award to Praveen Krishna ).

MMS പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷനായി. ഓണാഘോഷ കമ്മിറ്റി കൺവീനർ അനസ് റഹിം സ്വാഗതം ആശംസിച്ചു. MMS മുഖ്യ രക്ഷാധികാരി എബ്രഹാം ജോൺ, MMS ഉപദേശക സമിതിയംഗവും പ്രോഗ്രാം കൺവീനറുമായ അൻവർ നിലമ്പൂർ, നിസ്സാർ കൊല്ലം, ട്രഷറർ ബാബു എം.കെ, മോനി ഒടിക്കണ്ടത്തിൽ, സയ്യിദ് ഹനീഫ് തുടങ്ങി സാമുഹിക സാസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Story Highlights: Muharraq Malayali Samajam Media Award to Praveen Krishna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here