ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു

ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആരോഗ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഫെഡറർ അറിയിച്ചു. അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലാവർ കപ്പ് ആവും ഫെഡററുടെ അവസാന ടൂർണമെൻ്റ്. കഴിഞ്ഞ 24 വർഷമായി ടെന്നിസിൽ നിറഞ്ഞുനിൽക്കുന്ന ഫെഡററുടെ വിരമിക്കൽ പ്രഖ്യാപനം കായിക പ്രേമികൾക്കൊക്കെ നിരാശയാണ്.
24 വർഷത്തെ കരിയറിലാകെ 1500ലധികം മത്സരങ്ങളാണ് ഫെഡറർ കളിച്ചത്. 41 വയസുള്ള താരത്തെ കഴിഞ്ഞ 3 വർഷമായി പരുക്കുകൾ അലോസരപ്പെടുത്തുന്നുണ്ട്. സ്വിസ് താരമായ ഫെഡറർ ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സ്നേഹം പിടിച്ചുപറ്റിയിരുന്നു. ആകെ 20 കരിയർ ഗ്രാൻഡ്സ്ലാമുകൾ നേടിയിടുള്ള ഫെഡറർ കളിക്കളത്തിലും പുറത്തും മാന്യതയുടെയും ശാന്തതയുടെയും പ്രതീകമായിരുന്നു. തുടർച്ചയായി 237 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് തുടർന്ന് റെക്കോർഡിട ഫെഡറർ പുൽമൈതാനത്തിലെ രാജാവായിരുന്നു.
Story Highlights: roger federer retiring tennis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here