Advertisement

വീട്ടിൽ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 79കാരനിൽ നിന്ന് 16 ലക്ഷം രൂപ തട്ടി; രണ്ട് യുവതികൾക്കെതിരെ കേസ്

September 15, 2022
Google News 1 minute Read

വീട്ടിൽ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 79കാരനിൽ നിന്ന് 16 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ട് യുവതികൾക്കെതിരെ കേസ്. ഒറ്റക്ക് താമസിക്കുന്ന ഇയാളുടെ വീട്ടിൽ പൈശാചിക ശക്തികളുണ്ടെന്നും അവയെ തുരത്താൻ ചില പൂജകൾ ചെയ്യണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതികൾ പണം തട്ടിയത്.

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഈ വർഷം ജൂലായ്-സെപ്തംബർ മാസങ്ങളിലായി നടത്തിയ പൂജയിൽ 15.87 ലക്ഷം രൂപയാണ് രണ്ട് യുവതികൾ ചേർന്ന് ഇയാളിൽ നിന്ന് തട്ടിയെടുത്തത്. താൻ പറ്റിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ വയോധികൻ പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു.

Story Highlights: Women Paranormal Activity Lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here