Advertisement

വിപണിയിൽ വെന്നിക്കൊടി പാറിക്കാൻ കിയ കാരൻസ് ക്ലാവിസ് EV; ബുക്കിങ് ആരംഭിച്ചു

6 hours ago
Google News 2 minutes Read

കിയ കാരൻസ് ക്ലാവിസ് EV ബുക്കിങ് ആരംഭിച്ചു. ഇന്ന് മുതലാണ് വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചത്. 25,000 രൂപ ടോക്കൺ നൽകി ഓൺലൈനായോ ഡീലർഷിപ്പുകളിലൂടെയോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം 15നാണ് വാഹനം ഇന്ത്യൻ വിപണിയിൽ‌ അവതരിപ്പിച്ചത്. 17.99 ല​ക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വിപണി വില. ബിവൈഡിയുടെ ഇമാക്‌സ് 7 ഇലക്ട്രിക് എപിവിയായിരിക്കും കാരൻസ് ക്ലാവിസ് ഇവിയുടെ മുഖ്യ എതിരാളി.

404 കിലോമീറ്റർ റേഞ്ചുള്ള 42kWh യൂണിറ്റ്, 490 കിലോമീറ്റർ റേഞ്ച് നൽകുന്ന വലിയ 51.4kWh യൂണിറ്റ് എന്നിങ്ങനെ രണ്ട് ബാറ്ററിപായ്ക്ക് ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ക്ലാവിസ് ഇവി ലോംഗ് റേഞ്ച് മോഡലുകൾ 8.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും യോഗ്യമാണ്.

രണ്ട് ചർജർ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 11kW യൂണീറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ 42kWh ബാറ്ററി നാല് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയും. 51.4kWh ബാറ്ററി 4 മണിക്കൂർ 45 മിനിറ്റിനുള്ളിൽ ചാർജാവുമെന്ന് കമ്പനി പറയുന്നു. ഓൾ-എൽഇഡി ഹെഡ്‌ലൈറ്റുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ഇരട്ട 12.3 ഇഞ്ച് സ്‌ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവ വാഹനത്തിലുണ്ടാകും.

Story Highlights : Kia Carens Clavis EV booking starts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here