Advertisement

ദുബായിൽ 20 മാസത്തിനുള്ളിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 1610 വ്യാജ യാത്രാരേഖകൾ

September 16, 2022
2 minutes Read
1610 fake travel documents seized Dubai

കഴിഞ്ഞ 20 മാസത്തിനുള്ളിൽ യാത്രക്കാരിൽ നിന്ന് 1610 വ്യാജ യാത്രാരേഖകൾ പിടിച്ചെടുത്തതായി ദുബായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. ഡോക്യുമെന്റ് എക്‌സാമിനേഷൻ സെന്ററിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജ രേഖകൾ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു ( 1610 fake travel documents seized Dubai ).

ദുബായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയാണ് 20 മാസത്തിനുള്ളിൽ യാത്രക്കാരിൽ നിന്ന് 1610 വ്യാജ യാത്രാരേഖകൾ പിടിച്ചെടുത്തതായി വെളിപ്പെടുത്തിയത്. ജിഡിആർഎഫ്എയുടെ കീഴിലുള്ള ഡോക്യുമെന്റ് എക്‌സാമിനേഷൻ സെന്ററിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജ രേഖകൾ പിടികൂടിയത്.

Read Also: ഖത്തർ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി

വർഷം 761 ഉം ഈ വർഷം ഓഗസ്റ്റ് വരെ 849 വ്യാജ യാത്രാരേഖകളുമാണ് പിടികൂടിയതെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. ദുബായിലേക്ക് എത്തുന്നവരെ മികച്ച രീതിയിൽ രാജ്യത്തേക്ക്‌ സ്വാഗതം ചെയ്യുവാനും വ്യാജമാരെ അതിർത്തികളിൽ തന്നെ തടയുന്നതിന് വേണ്ടി 1357 മുൻനിര ഉദ്യോഗസ്ഥരാണ് ദുബായി വിമാനത്താളങ്ങളിൽ സേവനം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. അതിഥികളെ മികച്ച രീതിയിൽ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

Story Highlights: 1610 fake travel documents seized in Dubai in last 20 months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top