ആലുവ- പെരുമ്പാവൂർ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കും; സംസ്ഥാന സർക്കാർ

ആലുവ- പെരുമ്പാവൂർ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആലുവ- മൂന്നാർ റോഡ് നാലുവരി പാതയാക്കും. ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങളുടെ എതിർപ്പുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.(aluva perumbavoor road will be ready within 2 week)
റോഡിലെ കുഴിയില്‍വീണ് യാത്രക്കാരന്‍ മരിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി വിമർശിച്ചു. പതിനെട്ടാം നൂറ്റാണ്ടിലാണോ ഇപ്പോഴും ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ട്.
എന്തിനാണ് പിഡബ്ല്യുഡി എന്‍ജിനീയര്‍മാര്‍.ആലുവ–പെരുമ്പാവൂര്‍ റോഡ് അറ്റകുറ്റപ്പണി ചുമതലയുള്ള എന്‍ജിനീയര്‍ ഹാജരാകണം. രണ്ട് മാസത്തിനിടെ എത്രപേര്‍ മരിച്ചു, കോടതിക്ക് നിശബ്ദമായി ഇരിക്കാനാകില്ല. ദേശീയപാതയിലെ അപകടത്തില്‍ ഒറ്റദിവസംകൊണ്ട് നടപടിയെടുത്തിരുന്നെന്നും ഹൈക്കോടതി പറഞ്ഞു.
Story Highlights: aluva perumbavoor road will be ready within 2 week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here