ആസാദ് കാശ്മീർ പരാമർശം; കെ.ടി ജലീലിനെതിരായ കേസ് വീണ്ടും മാറ്റി

ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരായ കേസ് വീണ്ടും മാറ്റി വച്ചു. ഹർജിയിൽ ഈ മാസം 23ന് ഉത്തരവ് പുറപ്പെടുവിക്കും. ഡൽഹി റോസ് അവന്യു കോടതിയാണ് ഉത്തരവ് ഇറക്കുക. ( Azad Kashmir reference; case against KT Jaleel was changed again ).
സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശത്തിന് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് വിവിധ ഇടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. രേഖാമൂലമുള്ള നിർദേശം ഇല്ലാത്തതിനാൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ലെങ്കിലും കേസിൽ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.
Read Also: ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ; വിശദീകരണവുമായി കെ.ടി. ജലീൽ
താന്‍ നല്‍കിയ അപ്പീലിലും പരാതിയിലും ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ഹര്‍ജി.
പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ താന്‍ ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍ നിന്നും ഒഴിവാക്കുന്നു എന്ന രീതിയില്‍ ഒരു വിശദീകരണം അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ നല്‍കിയിരുന്നു.
Story Highlights: Azad Kashmir reference; case against KT Jaleel was changed again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here