Advertisement

ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരണം ഉടന്‍: മന്ത്രി എ കെ ശശീന്ദ്രന്‍

September 16, 2022
3 minutes Read

ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരണം ഉടനെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. റിട്ടയേര്‍ഡ് ജസ്റ്റിസ് അധ്യക്ഷനായാണ് സമിതി രൂപീകരിക്കുക. വിവിധ വകുപ്പ് സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളാകും. ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സമിതി ശ്രമിക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു. (expert committee will form in buffer zone issue says a k saseendran)

സുപ്രിംകോടതിയില്‍ പുനപരിശോധനാ ഹര്‍ജിക്ക് പകരം കേന്ദ്രസര്‍ക്കാര്‍ വ്യക്തത തേടിയുള്ള ഹര്‍ജിയാണ് നല്‍കിയിരുന്നത്. ഡ്രോണ്‍ വഴിയോ സാറ്റ്‌ലൈറ്റ് വഴിയോ സര്‍വെ നടത്തി അതിര്‍ത്തി നിര്‍ണയിച്ചുള്ള റിപ്പോര്‍ട്ട് സുപ്രിംകോടതിയിലേക്ക് നല്‍കണമെന്ന നിര്‍ദേശവും സംസ്ഥാന സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Read Also: ‘കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’; ചന്ദ്രബോസ് വധക്കേസില്‍ വിധിയില്‍ സന്തോഷമെന്ന് കുടുംബം

ഏഴംഗ വിദഗ്ധ സമിതിയായിരിക്കും രൂപീകരിക്കുകയെന്നാണ് വിവരം. മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചെത്തിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച ഫയലുകളില്‍ തീരുമാനമുണ്ടാകും. നിര്‍ണായക മേഖലകള്‍ സമിതി നേരിട്ട് പരിശോധിച്ചാകും റിപ്പോര്‍ട്ട് തയാറാക്കുക. മലയോര കര്‍ഷകരില്‍ നിന്ന് നേരിട്ട് വിവരശേഖരണവും നടത്തും.

Story Highlights: expert committee will form in buffer zone issue says a k saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top