Advertisement

Fifa Qatar World Cup: ഖത്തർ ലോകകപ്പ്; ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു

September 16, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിന്റെ സജ്ജീകരണങ്ങളുടെ ഭാഗമായി ദോഹ വിമാനത്താവളം വീണ്ടും സജീവമാകുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 30 വരെ 13 വിമാനക്കമ്പനികൾ സർവീസ് നടത്തും. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്റ്റേഡിയങ്ങളില്‍ നിന്ന് 30 മിനിറ്റ് യാത്ര ദൂരത്തിലാണ് എയര്‍പോര്‍ട്ട്. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ ആവശ്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം, പാര്‍ക്കിംഗ് നിരക്കുകള്‍ ബാധകമായിരിക്കും. ലോകകപ്പിന് വിവിധ രാജ്യങ്ങളിൽ നിന്നായി ദശലക്ഷം കാണികളാണ് ഖത്തറിലേക്ക് വരാനിരിക്കുന്നത്. ഇതിനായി കൂടുതൽ പേരെ ഉൾകൊള്ളാനുള്ള ശേഷിയോടെയാണ് ഓൾഡ് എയർപോർട്ട് അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചത്.

ഹമദ് രാജ്യാന്തര വിമാനത്താവളം റിപ്പോര്‍ട്ട് പ്രകാരം സർവീസ് നടത്തുന്ന എയർലൈനുകൾ

1.എയര്‍ അറേബ്യ

  1. എയര്‍ കെയ്റോ
  2. ബദര്‍ എയര്‍ലൈന്‍സ്
  3. എത്യോപ്യന്‍ എയര്‍ലൈന്‍സ്
  4. എത്തിഹാദ് എയര്‍വേസ്
  5. ഫ്ലൈ ദുബായ്
  6. ഹിമാലയ എയര്‍ലൈന്‍സ്
  7. ജസീറ എയര്‍വേസ്
  8. നേപ്പാള്‍ എയര്‍ലൈന്‍സ്
  9. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്
  10. പെഗാസസ് എയര്‍ലൈന്‍സ്
  11. സലാം എയര്‍
  12. ടാര്‍കോ ഏവിയേഷന്‍

Story Highlights: Fifa Qatar World Cup: 3 UAE airlines among 13 to start services at Doha International Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here