മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമാക്കണം; കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രിംകോടതി

മാരിറ്റല്‍ റേപ്പ് (വിവാഹ ജീവിതത്തിലെ ലൈംഗിക പീഡനം) ക്രിമിനല്‍ കുറ്റമാക്കണമെന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രിംകോടതി. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. സമാനമായ നിരവധി ഹര്‍ജികള്‍ സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇവയില്‍ ഒരുമിച്ച വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.
മെയ് 12ന് വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് രാജീവ് ശക്തര്‍, വിവാഹ ജീവിതത്തില്‍ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് ഉത്തരവിട്ടപ്പോള്‍, ജസ്റ്റിസ് ഹരി ശങ്കര്‍ ഈ വിധിയില്‍ എതിര്‍പ്പറിയിക്കുകയായിരുന്നു. ഈ ഭിന്ന വിധിക്കെതിരെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. അഭിഭാഷകരായ കരുണ നുണ്ഡിയും രാഹുല്‍ നാരായണനും മുഖേനയാണ് ഹര്‍ജികള്‍ സുപ്രിംകോടതിയിലെത്തിയത്.
Read Also: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണം; ഭിന്നവിധിയുമായി ഡല്‍ഹി ഹൈക്കോടതി
വിവാഹ ജീവിതത്തില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. വിവാഹ ജീവിത്തിലെ സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
Story Highlights: marital rape criminalize supreme court notice to centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here