‘സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി’; സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം വാരിക്കൊടുത്ത് സ്റ്റാലിന്‍

സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണം വാരിക്കൊടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സ്കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. കുട്ടികള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റ കടമയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.(mk stalin feeds children)
102 കൊല്ലം മുന്‍പ് ചെന്നൈ തൗസന്റ് ലൈറ്റിലെ കോര്‍പ്പറേഷന്‍ സ്കൂളിലാണ് രാജ്യത്ത് ആദ്യമായി സൗജന്യ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത്. ഇക്കാര്യം സൂചിപ്പിച്ചാണ് മുഖ്യമന്ത്രി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്.
സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് പദ്ധതി. ഉദ്ഘാടനത്തിനായി മധുര സിമ്മക്കല്‍ അത്തിമൂലം സ്കൂളിലെത്തിയ സ്റ്റാലിന്‍ കുട്ടികള്‍ക്കൊപ്പം നിലത്തിരുന്നു റവ കേസരിയും കഴിച്ചു.
ഒരിക്കല്‍ കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ്, പലരും പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മനസിലാക്കുന്നത്. തുടര്‍ന്നാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്.
Story Highlights: mk stalin feeds children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here