അഗസ്ത്യാർകൂടത്തിൽ ട്രക്കിംഗിന് പോയയാൾ കുഴഞ്ഞ് വീണ് മരിച്ചു; മൃതദേഹം കാൽ നടയായി കൊണ്ടുവരണം

അഗസ്ത്യാർകൂടത്തിൽ ട്രക്കിംഗിന് പോയ കർണ്ണാടക സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കർണ്ണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫിയാണ് (49) മരിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെ 37 പേർ അടങ്ങുന്ന സംഘമാണ് അഗസ്ത്യാർ കൂടത്തിലേയ്ക്ക് പോയത്. ( Trekking man dies in Agasthyakoodam ).
Read Also: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതക സ്ഥലം കണ്ട വയോധികൻ കുഴഞ്ഞ് വീണ് മരിച്ചു
ബോണക്കാട് നിന്നും 9 കിലോമീറ്റർ അകലെ അട്ടയാർ – ഏഴ് മടങ്ങ് എന്ന സ്ഥലത്ത് വച്ചാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. മൃതദേഹം കാൽ നടയായി കൊണ്ടുവരുകയാണ്. ബോണക്കാട് വരെ വാഹനം പോകൂ എന്നതാണ് പ്രതിസന്ധി. വിതുര താലൂക്കാശുപത്രിയിലാണ് മൃതദേഹം എത്തിക്കുന്നത്.
Story Highlights: Trekking man dies in Agasthyakoodam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here