Advertisement

കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ചു

September 16, 2022
Google News 3 minutes Read
Two people died hit by a train in Kollam

കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ചു. റെയിൽവേ ട്രാക്കിൽ വീണ ഫോൺ എടുക്കാൻ ശ്രമിക്കവേ ട്രെയിനിടിച്ച പഞ്ചായത്ത് മെമ്പറും ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ച സ്ത്രീയുമാണ് മരിച്ചത്. ( Two people died hit by a train in Kollam ).

Read Also: കൊല്ലം ചടയമംഗലത്ത് യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചു

കൊല്ലം കുന്നിക്കോട് സ്വദേശിനി സജീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. പഞ്ചായത്ത് മെമ്പർ റഹീംകുട്ടിയുടെ കാൽ അറ്റുപോയിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹവും മരണത്തിന് കീഴടങ്ങുകയായിരുന്നു. വിളക്കുടി രണ്ടാം വാർഡ് മെമ്പറാണ് മരിച്ച റഹിംകുട്ടി.

Story Highlights: Two people died hit by a train in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here