Advertisement

കെ.എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ; എം.കെ മുനീര്‍

September 17, 2022
Google News 1 minute Read

കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീര്‍ രംഗത്ത്. കെ എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളെന്ന് മുനീർ. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ഷാജി അടുത്ത ദിവസം സാദിഖലി ശിഹാബ് തങ്ങളെ കണ്ട് വിശദീകരണം നൽകും.

കെ എം ഷാജിയോട് ലീഗ് നേതൃത്വം വിശദീകരണം ചോദിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിന്തുണയുമായി എം കെ മുനീറും കളത്തിൽ ഇറങ്ങിയത്. ഷാജിയെ പരോക്ഷമായി വിമർശിച്ച പി കെ ഫിറോസിനും മുനീർ മറുപടി നൽകി.

അതിനിടെ ഗൾഫ് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ കെ എം ഷാജി സാദിഖലി തങ്ങളുമായി ഫോണിൽ സംസാരിച്ചു. അടുത്ത ദിവസം നേരിട്ട് കണ്ട് വിശദീകരണം നൽകാനാണ് സാധ്യത. പരസ്യ വിമർശനം നടത്തിയ ഷാജിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എതിർ വിഭാഗം. പാർട്ടി പുനസംഘടനയ്ക്ക് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കങ്ങളാണ് ലീഗിൽ നടക്കുന്നത് എന്നാണ് വിലയിരുത്തൽ.

Read Also: എസ്എഫ്‌ഐ സ്വയം ഭോഗത്തെ പരസ്യമായി പിന്തുണക്കുന്നത് കാരണം രക്ഷിതാക്കള്‍ തീ തിന്നുന്നു; ജെഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ വീണ്ടും എം.കെ.മുനീര്‍

Story Highlights: MK Muneer support KM Shaji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here