കസ്റ്റഡി മരണത്തിന് പിന്നാലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ജനക്കൂട്ടം; 7 പൊലീസുകാര്‍ക്ക് പരുക്ക്

ബിഹാറില്‍ കസ്റ്റഡി മരണത്തിന് പിന്നാലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ജനക്കൂട്ടം. രണ്ട് എസ്എച്ച്ഒമാരടക്കം ഏഴ് പൊലീസുകാര്‍ക്ക് അക്രമണത്തില്‍ പരുക്കേറ്റു. ബിഹാറിലെ കതിഹാര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. സ്റ്റേഷനില്‍ കസ്റ്റഡിയിലിക്കെ ഒരു യുവാവ് കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് ജനക്കൂട്ടം സ്റ്റേഷന്‍ ആക്രമിച്ചത്.
40 കാരനായ പ്രമോദ് കുമാര്‍ സിംഗ് എന്നയാളെയാണ് പൊലീസ് ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നൂറുകണക്കിന് ഗ്രാമവാസികള്‍ പ്രാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും സ്റ്റേഷന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മദ്യക്കുപ്പികള്‍ കൈവശം വച്ചതിന് വെള്ളിയാഴ്ചയാണ് പ്രമോദ് കുമാര്‍ സിംഗിനെ അറസ്റ്റ് ചെയ്തത്.
Read Also: കുടിശ്ശിക അടച്ചില്ല, ഗർഭിണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ
ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാരെ കതിഹാറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണെന്നും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്റ്റേഷന്‍ പരിസരത്ത് കൂടുതല്‍ പൊലീസുകാര്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Read Also: ഒഡീഷയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 6 മരണം
മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസുകാരെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: mob attacked police station bihar after a custody death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here