ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴയിൽ പ്രവേശിക്കും

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ആലപ്പുഴയിൽ പ്രവേശിക്കും. ( rahul gandhi bharat jodo yatra alappuzha )
രാവിലെ കരുനാഗപ്പള്ളി പുതിയകാവിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ഓച്ചിറ വഴിയാണ് ആലപ്പുഴയിൽ പ്രവേശിക്കുക. മൂന്നുദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ യാത്രയിൽ കശുവണ്ടി തൊഴിലാളികളോടും വിദ്യാർത്ഥികളോടും കരിമാണൽ ഖനന തൊഴിലാളികളോടും രാഹുൽഗാന്ധി സംവദിച്ചു. വലിയ ജനപങ്കാളിത്തമാണ് കൊല്ലം ജില്ലയിലെ യാത്രയിൽ ഉണ്ടായത്.
ഇന്നലെ കരുനാഗപ്പള്ളിയിൽ പര്യടനം പൂർത്തിയാക്കിയ ശേഷം രാഹുൽ ഗാന്ധി അമൃതാനന്ദമയി മഠത്തിൽ സന്ദർശനം നടത്തി. അമൃതാനന്ദമയിയുമായി 45 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് രാഹുൽ മടങ്ങിയത്.
Story Highlights: rahul gandhi bharat jodo yatra alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here