കൊല്ലത്ത് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കുളത്തൂപ്പുഴയിൽ രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആത്മഹത്യ ആണെന്നുള്ള പ്രാഥമിക നിഗമനത്തിൽ പോലീസ്. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ( two days old dead body found )
കുളത്തൂപ്പുഴ ആർ. പി. എൽ ചെറുകര എസ്റ്റേറ്റിലാണ് രണ്ട് ദിവസം പഴക്കമുള്ള ജീർണ്ണിച്ച മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഇടപ്പാളയം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഉമേഷിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്നഇയാൾ രണ്ട് ദിവസം മുമ്പ് ബൈക്കിൽ ഇവിടെ എത്തിയ ശേഷം വിഷം കഴിച്ച് മരിച്ചത് ആകാമെന്നാണ് പോലീസ് സംശയിക്കുന്നത്.ഇതിനുമുമ്പും ഇയാൾ ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം, വിഷക്കുപ്പിയും, മദ്യവും പോലീസ് കണ്ടെത്തി.ഇതോടെയാണ് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ്..1.E. കോളനിയിലെ റബർ ടാപ്പിംഗ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുളത്തൂപ്പുഴപോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: two days old dead body found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here