Advertisement

തന്‍റെ അമ്മയ്ക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ; അനുപം ഖേര്‍

September 18, 2022
3 minutes Read

തന്‍റെ അമ്മ ദുലാരിക്ക് സ്വന്തം മക്കളെക്കാള്‍ ഇഷ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്ന് ബോളിവുഡ് താരം അനുപം ഖേര്‍. പ്രധാനമന്ത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് ഇങ്ങനെ പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്‍റെയുള്‍പ്പെടെ ആയിരക്കണക്കിന് അമ്മമാരുടെ അനുഗ്രഹം ഉണ്ട്. അദ്ദേഹം നിങ്ങളെക്കാൾ മികച്ചവനാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം നല്ലവനാണ്, അതിൽ യാതൊരു സംശയവുമില്ല എന്നാണ് അനുപം ഖേറിന്‍റെ അമ്മ പറയുന്നത്. അനുപം ഖേറിന്‍റെ സഹോദരന്‍ രാജു ഖേര്‍ ആണ് വിഡിയോ പകര്‍ത്തിയത്.(Anupam Kher’s mother told PM Modi better than her sons)

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

അനുപം ഖേര്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്

” മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേരാൻ അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെ എന്റെ സഹോദരൻ ഒരു വിഡിയോ ചെയ്തു. ആയിരക്കണക്കിന് അമ്മമാരാൽ അനുഗ്രഹിക്കപ്പെട്ടയാളാണ് മോദിജിയെന്നും ഞങ്ങളെക്കാളും മോദിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും അമ്മ പറയുന്നു. ഈ പ്രാർത്ഥനകൾ അവരുടെ ഹൃദയത്തിൽ നിന്നുള്ളതാണ്” കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ.

Story Highlights: Anupam Kher’s mother told PM Modi better than her sons

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top