Advertisement

ടി-20 ലോകകപ്പിലും യുഎഇയെ റിസ്വാൻ നയിക്കും

September 18, 2022
Google News 5 minutes Read

വരുന്ന ടി-20 ലോകകപ്പിലും യുഎഇയെ മലയാളി താരം സിപി റിസ്വാൻ നയിക്കും. യൂഎഇക്കായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച രോഹൻ മുസ്തഫ ലോകകപ്പിനുള്ള 15 അംഗ ടീമിൽ ഉൾപ്പെട്ടിട്ടില്ല. ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെട്ടിരുന്ന രോഹൻ ഒരു മത്സരമാണ് കളിച്ചത്.

അതേസമയം, 16 വയസുകാരനായ ആര്യൻ ഖാൻ ടീമിൽ ഇടംപിടിച്ചു. ഇക്കൊല്ലം നടന്ന അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനമാണ് ഓൾറൗണ്ടറായ ആര്യൻ ഖാൻ നടത്തിയത്. അണ്ടർ 19 ടീമിനെ നയിച്ച മലയാളി താരം അലിഷാൻ ഷറഫുവും മറ്റൊരു മലയാളി താരം ബേസിൽ ഹമീദും ടീമിൽ ഇടം നേടി.

യുഎഇ ടീം:

World Cup squad: CP Rizwan (c), Vriitya Aravind (vc), Chirag Suri, Muhammad Waseem, Basil Hameed, Aryan Lakra, Zawar Farid, Kashif Daud, Karthik Meiyappan, Ahmed Raza, Zahoor Khan, Junaid Siddique, Sabir Ali, Alishan Sharafu, Aayan Khan.

Story Highlights: cp rizwan lead uae t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here