Advertisement

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്റെ സ്വർണ മാലയും ഒരുപവന്റെ വളയും മോഷ്ടാവ് കവർന്നു

September 18, 2022
Google News 1 minute Read
housewife's gold necklace stolen

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടുപവന്റെ സ്വർണ മാലയും ഒരുപവന്റെ വളയും മോഷ്ടാവ് കവർന്നു. ആലപ്പുഴ ചേർത്തല കളവംകോടത്താണ് സംഭവം. കളവംകോടം ചമ്പക്കാട്ടുവെളിയിൽ പത്മദാസന്റെ ഭാര്യ സുശീലയുടെ മാലയാണ് മോഷണം പോയത്. രണ്ടാമത്തെ വള മുറിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സുശീല ഉണർന്നു ബഹളം വച്ചപ്പോഴാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.

Read Also: ഹെൽമെറ്റും മഴക്കോട്ടും ധരിച്ച് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്നു

സുശീലയുടെ വീടിന് സമീപത്തെ വിജയന്റെ വീടിന്റെ പിൻവാതിൽ പൂട്ട് തകർത്തും മോഷണശ്രമമുണ്ടായി. വീട്ടുകാർ ഉണർന്നതോടെയാണ് കള്ളന്മാർ രക്ഷപ്പെട്ടത്. പുത്തൻതറ പ്രകാശൻ, താമരശേരിവെളി വിശ്വംഭരൻ, പുത്തൻതറ സാലി, സുമംഗലത്തു ഷക്കീല എന്നിവരുടെ വീടുകളിലും മോഷണ ശ്രമം നടന്നു. പുലർച്ചെ തന്നെ ചേർത്തല പൊലീസെത്തി വീടുകളിൽ നിന്നു തെളിവുകൾ ശേഖരിച്ചു. മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.സി ടിവി കാമറയിൽ നിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്.

Story Highlights: housewife’s gold necklace stolen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here