‘തിരുവോണം ബമ്പര്‍ വലിയ പിന്തുണയോടെ ജനം ഏറ്റെടുത്തു’; ധനമന്ത്രി

തിരുവോണം ബമ്പര്‍ വലിയ പിന്തുണയോടെ ജനം ഏറ്റെടുത്തെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ വെച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത മന്ത്രി ആന്റണി രാജു, വികെ പ്രശാന്ത് എംഎല്‍എ എന്നിവരും ഗോര്‍ക്കിഭവനിലെ ചടങ്ങിനെത്തി.(kn balagopal about onam bumper 2022)
ഒന്നാം സമ്മാനം തിരുവനന്തപുരത്ത് നിന്നും വിറ്റ ടിക്കറ്റിനും. രണ്ടാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിനുമാണ് ലഭിച്ചത്. ഈ വർഷത്തെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരം പഴവങ്ങാടിയിൽ നിന്ന് വിറ്റുപോയ നമ്പറിന്. TJ750605 എന്ന ഭാഗ്യ നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. തങ്കരാജ് എന്ന ഏജന്റാണ് ബമ്പർ അടിച്ച ടിക്കറ്റ് വിറ്റത്. കോട്ടയം ജില്ലയിൽ നിന്ന് വിറ്റുപോയ TG 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669,TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്.
ഒരുലക്ഷത്തോളം പേര്‍ ലോട്ടറി മേഖലയില്‍ തൊഴിലെടുത്ത് ജീവിക്കുന്നുണ്ട്. ലോട്ടറി വിറ്റതില്‍ നിന്നും ലഭിച്ച തുകയില്‍ ഒരു ഭാഗം സമ്മാനം, ഏജന്റുമാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി വിഹിതത്തിലേക്ക് പോകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുക. എന്നാല്‍ വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാഗ്യശാലിയുടെ കയ്യില്‍ കിട്ടുക. ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബമ്പറിന് റെക്കോര്‍ഡ് വില്പനയാണ് നടന്നത്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്.
Story Highlights: onam bumper 2022 kn balagopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here