Advertisement

സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവം; സിപിഐഎമ്മിന്റെ വിശദീകരണയോഗം ഇന്ന്

September 18, 2022
2 minutes Read
kozhikode cpim attack meeting

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ വിശദീകരണയോഗം ഇന്ന്. നിരപരാധികളെ പൊലീസ് വേട്ടയാടുന്നു എന്നാണ് സിപിഐഎമ്മിന്റെ ആരോപണം. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. (kozhikode cpim attack meeting)

Read Also: സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസ്; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജില്ലാ സെക്രട്ടറി പി.മോഹനന്‍

കോഴിക്കോട് മെഡിക്കൽ കോളേജിലെ അക്രമ കേസിൽ പൊലീസ് നടപടിക്കെതിരെ സിപിഐഎമ്മും ഡിവൈഎഫ്ഐയും രംഗത്ത് വന്നിരുന്നു. പ്രതികളെ പിടിക്കാൻ എന്ന പേരിൽ വീടുകളിൽ കയറി അതിക്രമം കാണിക്കുന്നു എന്നാണ് സിപിഐഎമ്മിന്റെ ആരോപണം. ഇതിന്റെ ഭാഗമായാണ് ഇന്ന് സിപിഐഎം വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. ജില്ലയിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. സിറ്റി പൊലീസ് കമീഷണറെ ലക്ഷ്യമാക്കിയാണ് ആരോപണങ്ങൾ ഏറെയും. പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണ് ഉൾപ്പടെ അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അവസാനിക്കും. കേസിൽ തിരിച്ചറിഞ്ഞ രണ്ട് പേരെക്കൂടി പിടികൂടാനുണ്ട്.

കേസിൽ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഡി വൈ എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉൾപ്പടെ അഞ്ചുപേരാണ് പ്രതിപട്ടികയിലുള്ളത്. കോഴിക്കോട് സ്‌പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 7 ആണ് ജാമ്യം തള്ളിയത്.

Read Also: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവം; ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി

സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പൊലീസ് ഐപിസി 333 വകുപ്പും ചുമത്തിയിരുന്നു. പൊതുസേവകരുടെ ജോലി തടസപ്പെടുത്തുകയും മർദിച്ചതിന്റെയും പേരിലാണ് പുതിയ വകുപ്പ്. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പുതിയ വകുപ്പ് ചുമത്തിയ പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

സെപ്റ്റംബർ നാലിനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഇവർ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു.

Story Highlights: kozhikode cpim attack meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top