കടുവ മുതൽ പുള്ളിപ്പുലികൾ വരെ ശത്രുക്കൾ, ഇരയുടെ അഭാവം; ചീറ്റകളുടെ അതിജീവനത്തിൽ ചോദ്യവുമായി വിദഗ്ധർ

ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിൽ ചീറ്റകള്‍ കാലുകുത്തി. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടത്. എന്നാൽ പുതിയ ആവാസവ്യവസ്ഥയോട് ഇവ എങ്ങനെ പൊരുത്തപ്പെടും എന്നതാണ് വിദഗ്ധർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. പ്രമുഖ സംരക്ഷകനായ വാൽമിക് ഥാപ്പർ തൻ്റെ ആശങ്കകൾ അക്കമിട്ട് നിരത്തുന്നു.
“ചീറ്റയുടെ പ്രധാന ശത്രുക്കളായ ഹൈനകളും പുള്ളിപ്പുലികളും നിറഞ്ഞതാണ് ഈ പ്രദേശം. നേരിൽ കണ്ടാൽ ഹൈനകൾ ചീറ്റപ്പുലികളെ കൊല്ലുക പതിവാണ്. കൂടാതെ 150 ഗ്രാമങ്ങൾ പ്രദേശത്തിന് ചുറ്റുമുണ്ട്. ചീറ്റകളെ കടിച്ചു കീറാൻ കഴിയുന്ന നായ്ക്കൾ ഗ്രാമവാസികൾ വളർത്തുണ്ട്. ചീറ്റപ്പുലികൾ വളരെ സൗമ്യമായ മൃഗമാണ്.” – ഥാപ്പർ പറയുന്നു.
ഭൂമിയിലെ ഏറ്റവും വേഗതയേറിയ സസ്തനിയായ ചീറ്റയ്ക്ക് ശത്രുക്കളിൽ നിന്ന് ഓടി രക്ഷപ്പെടാൻ കഴിയില്ലേ?
“ഭൂപ്രകൃതിയിലെ വ്യത്യാസം കാരണം ചീറ്റപ്പുലികൾക്ക് ഓടി രക്ഷപ്പെടാൻ കഴിയണമെന്നില്ല. തടസ്സങ്ങൾ നിറഞ്ഞ വനം ചീറ്റകൾക്ക് വലിയ വെല്ലുവിളിയാണ്. സെറെൻഗെറ്റി (ടാൻസാനിയയിലെ ദേശീയ ഉദ്യാനം) പോലുള്ള സ്ഥലങ്ങളിൽ പുൽമേടുകളുടെ വലിയ വിസ്തൃതിയുള്ളതിനാൽ ചീറ്റകൾക്ക് സുഖമായി ഓടാൻ കഴിയും. കുനോയിലെ വനപ്രദേശത്തെ പുൽമേടാക്കി മാറ്റുന്നില്ലെങ്കിൽ അത് ഒരു പ്രശ്നമാണ്…” – ഥാപ്പർ കൂട്ടിച്ചേർത്തു.
“സർക്കാരിന് വനഭൂമിയെ പുൽമേടാക്കി മാറ്റാൻ കഴിയുമോ? നിയമം ഇത് അനുവദിക്കുമോ” അദ്ദേഹം ചോദിക്കുന്നു. കടുവകളുടെ സാന്നിധ്യം കുനോയിലെ ചീറ്റയ്ക്ക് മറ്റൊരു ഭീഷണിയാണ്. ചിലപ്പോൾ രൺതമ്പോറിൽ നിന്ന് കടുവകൾ പോലും ഇവിടെയെത്താറുണ്ട്, സിംഹങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കഴിയാത്തത് ഇതുമൂലമാണ്. കടുവകൾ എത്തുന്നത് പാതിവല്ലെങ്കിലും ആ ഇടനാഴിയും അടയ്ക്കേണ്ടിവരും.” അദ്ദേഹം പറയുന്നു.
ഇരയുടെ അഭാവം, ചീറ്റകൾ എന്ത് കഴിക്കും?
ഇരയെ കണ്ടെത്തുന്നതിലെ പ്രശ്നങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.”സെറെൻഗെറ്റിയിൽ ഒരു ദശലക്ഷത്തിലധികം ഗസലുകൾ ലഭ്യമാണ്. കുനോയിൽ കൃഷ്ണമൃഗങ്ങളെ (പുൽമേടുകളിൽ വസിക്കുന്ന) വളർത്തി കൊണ്ടുവന്നില്ലെങ്കിൽ ചീറ്റകൾക്ക് പുള്ളിമാനുകളെ വേട്ടയാടേണ്ടിവരും. ഈ മാനുകൾക്ക് വലിയ കൊമ്പുകളുമുണ്ട്, മാത്രമല്ല ചീറ്റയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്യും. ചീറ്റകൾക്ക് പരുക്ക് താങ്ങാൻ കഴിയില്ല, അത് മിക്കവാറും മരണത്തിലേക്ക് നയിക്കും.” – അദ്ദേഹം വ്യക്തമാക്കി.
ചീറ്റ ഒരു “രാജകീയ വളർത്തുമൃഗമാണ്” എന്നും “ഒരു മനുഷ്യനെയും ഇതുവരെ കൊന്നിട്ടില്ല” എന്നും അദ്ദേഹം പറഞ്ഞു. “ചീറ്റകൾ വളരെ സൗമ്യമാണ്, ദുർബലമാണ്. സ്ഥാനമാറ്റം ഒരു വലിയ വെല്ലുവിളിയാണ് എന്നതിൽ സംശയമില്ല.” ഥാപ്പർ കൂട്ടിച്ചർത്തു. അതേസമയം ഇപ്പോൾ ആളുകൾ തിരക്കുന്നത് എപ്പോഴാണ് പൊതുജനത്തിന് കുനോ നാഷണൽ പാർക്കിൽ ചെന്ന് ചീറ്റകളെ കാണാനാവുക എന്നതാണ്. ഇതിനുള്ള ഉത്തരം തന്റെ ചെറു പ്രസംഗത്തിൽ മോദി നൽകിയിട്ടുമുണ്ട്. സന്ദർശനത്തിനായി കുറച്ചു നാൾ കാത്തിരിക്കണമെന്ന സൂചനയാണ് മോദി നൽകിയത്. പ്രദേശവുമായി ഇണങ്ങുന്നതുവരെ, കുറച്ച് മാസങ്ങൾ കാത്തിരിക്കാനാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്.
വിനോദത്തിനായും അല്ലാതെയുമുള്ള വേട്ടയാടലും ആവാസ വ്യവസ്ഥയുടെ നാശവും കാരണം ഇന്ത്യയിൽ നിന്ന് പൂർണ്ണമായും വംശനാശം സംഭവിച്ചു പോയ ഒരേയൊരു മാംസഭുക്കാണ് ചീറ്റ. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ൽ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജ്യത്ത് ചീറ്റയുടെ വംശനാശം സംഭവിച്ചതായി 1952 സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പർവ്വത പ്രദേശങ്ങളും തീരപ്രദേശങ്ങളും വടക്കുകിഴക്കൻ ഭൂവിഭാഗവും ഒഴിച്ചുനിർത്തിയാൽ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലെല്ലാം ഒരു കാലത്ത് ചീറ്റകൾ വിഹരിച്ചിരുന്നു. പുള്ളികളുള്ളത് എന്ന അർത്ഥമുള്ള ‘ചിത്രക’ എന്ന വാക്കിൽ നിന്നാണ് ചീറ്റ എന്ന പേരുണ്ടായത് എന്ന് വിദഗ്ദ്ധർ പറയുന്നു. ഭോപ്പാലിലെയും ഗാന്ധിനഗറിലെയും നവീനശിലായുഗ കാലത്തെ ഗുഹാചിത്രങ്ങളിൽ ചീറ്റയെ കാണാം. 1556 മുതൽ 1605 വരെ ഭരിച്ച മുഗൾ ചക്രവർത്തി അക്ബറിന് 1000 ചീറ്റകളുണ്ടായിരുന്നു എന്ന് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡൻ്റ് ദിവ്യഭാനുസിൻഹ് രചിച്ച “ദി എൻഡ് ഓഫ് എ ട്രെയിൽ – ദി ചീറ്റ ഇൻ ഇന്ത്യ” എന്ന പുസ്തകത്തിൽ പറയുന്നു.
- സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; ആറ് ജില്ലകളിൽ റെഡ് അലർട്ട്
- ‘ഞാൻ നരേന്ദ്ര മോദിയുടെ ആരാധകൻ, ബി ജെ പി അനുഭാവി, മോദി പറഞ്ഞത് ശരിയായി കേൾക്കാൻ കഴിഞ്ഞില്ല’: വിവർത്തകൻ പള്ളിപ്പുറം ജയകുമാർ 24 നോട്
- പഹൽഗാം ഭീകരാക്രമണം; NIA കസ്റ്റഡിയിൽ 220 പേർ
മാനുകളെ വേട്ടയാടാനായി ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു. അക്ബറിൻ്റെ മകനായ ജഹാംഗീർ ചീറ്റകളെ ഉപയോഗിച്ച് 400 കൃഷ്ണമൃഗങ്ങളെ പിടികൂടിയിട്ടുള്ളതായി പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നൂറിൻ്റെ ഏതാനും ഗുണിതങ്ങളിൽ ഒതുങ്ങിയതോടെ രാജാക്കന്മാർ വേട്ടയാടാനായി ആഫ്രിക്കയിൽ നിന്ന് ഇവയെ ഇറക്കുമതി ചെയ്യാൻ തുടങ്ങി. 1918-നും 45-നും ഇടയിൽ ഇത്തരത്തിൽ 200 ചീറ്റകളെ ഇറക്കുമതി ചെയ്തതായാണ് കണക്ക്. ബ്രിട്ടീഷുകാർ മടങ്ങിപ്പോകുകയും നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കുകയും ചെയ്തതോടെ ഈ വിനോദവും അതോടൊപ്പം ചീറ്റകളും ഇല്ലാതായി.
Story Highlights: “Magnificent But Fragile”: For Cheetahs At Kuno National Park Expert Lists Big Worries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here