’17 വർഷത്തിന് ശേഷം അമ്മ നൃത്തം ചെയ്തു, അതിന് കാരണം മഞ്ജു ആന്റിയാണ്’; മഞ്ജുവാര്യർക്ക് കത്തുമായി കുഞ്ഞാരാധിക

17 വർഷത്തിന് ശേഷം അമ്മ നൃത്തം ചെയ്തു, അതിന് കാരണം മഞ്ജു വാര്യരെന്ന് കത്തുമായി കുഞ്ഞാരാധിക. ദേവൂട്ടി എന്ന ആരാധികയുടെ ഹൃദയം തൊടുന്ന കത്തായിരുന്നു അത്. ‘ഡിയർ മഞ്ജു ആന്റി’ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 17 വർഷത്തിന് ശേഷം തന്റെ അമ്മ നൃത്തം ചെയ്തുവെന്നും അതിന് കാരണം മഞ്ജു ആന്റി ആണെന്നുമാണ് കത്തിന്റെ ചുരുക്കം. (manju warrier shares letter from a kid fan)
അമ്മയെ പോലെ ഒരുപാട് ആന്റിമാർക്ക് മഞ്ജുവാര്യാർ പ്രചോദനമാണെന്നും കത്തിൽ പറയുന്നു. കത്ത് മഞ്ജു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചില സ്‌നേഹ പ്രകടനങ്ങൾക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു കത്ത് ഷെയർ ചെയ്തത്.
‘ ഞാൻ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. മമ്മയും പപ്പയും പറഞ്ഞ് നിങ്ങളെ അറിയാം. സുജാത എന്ന സിനിമയാണ് ഞാൻ കണ്ടിട്ടുള്ളതിൽ ഓർത്തുവെക്കുന്ന സിനിമ. നിങ്ങൾ എത്രപേർക്ക് പ്രചോദനമാണെന്നും എനിക്കറിയാം. എന്റെ മമ്മ 17 വർഷത്തിന് ശേഷം വീണ്ടും നൃത്തം ചെയ്തു. അതിന് കാരണം നിങ്ങൾ മാത്രമാണ്. അതിന് ഒരുപാട് ഒരുപാട് നന്ദി.
ഇതുപോലെ നിരവധി ആന്റിമാരുടെ ഒളിഞ്ഞുകിടന്ന കഴിവുകൾ വെളിച്ചത്ത് കൊണ്ടുവന്നതിന് കാരണം നിങ്ങൾ മാത്രമാണ്. ഒരുപാട് ഒരുപാട് ഇഷ്ടമാണ് എനിക്ക്. ഇനിയും ഒരുപാട് പേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക, സ്‌നേഹത്തോടെ ദേവൂട്ടി എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. അജിത് നായനാകുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജുവാര്യാർ ഇപ്പോൾ അഭിനയിക്കുന്നത്.
Story Highlights: manju warrier shares letter from a kid fan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here