Advertisement

പരുക്കേറ്റ സെയ്‌നി പുറത്ത്; ഇന്ത്യ എ ടീമിൽ ഋഷി ധവാൻ പകരക്കാരൻ

September 18, 2022
9 minutes Read

ന്യൂസീലൻഡ് എയ്ക്കെതിരായ ഇന്ത്യ എ ടീമിൽ നിന്ന് പേസർ നവ്ദീപ് സെയ്‌നി പുറത്ത്. നോർത്ത് സോണും സൗത്ത് സോണും തമ്മിലുള്ള ദുലീപ് ട്രോഫി സെമിയിൽ പരുക്കേറ്റതിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്ന് മാറ്റിയത്. ഷമിക്ക് പകരം ഹിമാചൽ പ്രദേശ് ക്യാപ്റ്റൻ ഋഷി ധവാനെ ടീമിൽ ഉൾപ്പെടുത്തി. മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യ എ ടീം ക്യാപ്റ്റൻ.

Read Also: രാഹുലും പന്തുമൊക്കെ എൻ്റെ ടീമിനു വേണ്ടിയാണ് കളിക്കുന്നത്, അവരോട് മത്സരമില്ല: സഞ്ജു സാംസൺ

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം 20ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന ടി-20 പരമ്പരയിൽ ഷമി കളിക്കില്ല. മൊഹാലിയിലാണ് ആദ്യ മത്സരം നടക്കുക. എന്നാൽ, താരം ഇതുവരെ മൊഹാലിയിൽ എത്തിയിട്ടില്ല. ഷമിയ്ക്ക് പകരം പരമ്പരയിൽ ഉമേഷ് യാദവ് കളിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

Read Also: സഞ്ജു എ ടീം ക്യാപ്റ്റനായത് എന്തുകൊണ്ട് പോസിറ്റീവായി കാണണം?

ഓസീസ് ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Harshal Patel, Deepak Chahar, Jasprit Bumrah, Umesh Yadav.

ന്യൂസീലൻഡ് എയ്ക്കെതിരായ ഇന്ത്യ എ ടീം: Prithvi Shaw, Abhimanyu Easwaran, Ruturaj Gaikwad, Rahul Tripathi, Rajat Patidar, Sanju Samson (Captain), KS Bharat (wicket-keeper), Kuldeep Yadav, Shabhaz Ahmed, Rahul Chahar, Tilak Varma, Kuldeep Sen, Shardul Thakur, Umran Malik, Rishi Dhawan, Raj Angad Bawa.

Story Highlights: navdeep saini rishi dhawan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top