Advertisement

ഭർത്താവിന്റെ പിറന്നാൾ ദിനം ആഘോഷമാക്കി നയൻതാര; ഭാര്യ നൽകിയ സർപ്രെെസ് വെളിപ്പെടുത്തി വിഘ്‍നേശ് ശിവൻ

September 18, 2022
3 minutes Read

സംവിധായകൻ വിഘ്‍നേശ് ശിവന്റെ വിവാഹശേഷമുള്ള ആദ്യ ജന്മദിനമാണിന്ന് . തെന്നിന്ത്യയുടെ പ്രിയ നായികയും വിഘ്‍നേശ് ശിവന്റെ ഭാര്യയുമായ നയൻതാര പിറന്നാൾ ദിനം ആഘോഷമാക്കിയിരിക്കുകയാണ്.ഭാര്യ നയൻതാര നല്‍കിയ സര്‍പ്രൈസിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്‍നേശ് ശിവൻ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ബുർജ് ഖലീഫയിൽ പ്രത്യേക വിരുന്നാണ് വിഘ്നേശിന്റെ പിറന്നാൾ ദിനത്തിൽ നയൻതാര ഒരിക്കിയത്. വിഘ്നേശിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെയുള്ളവർ പിറന്നാൾ ആഘോഷത്തിനെത്തി.

Read Also: അഭ്യൂഹങ്ങൾക്ക് വിരാമം; നയൻസ്-വിഗ്നേഷ് വിവാഹം സ്ട്രീമിങ് നെറ്റ്ഫ്ലിക്സിൽ തന്നെ

‘സ്നേഹസമ്പന്നമായ ഒരു കുടുംബത്തിൽ നിന്നുള്ള നിർമലമായ സ്നേഹം നിറഞ്ഞ ജന്മദിനം. എന്റെ ഭാര്യ, എന്റെ തങ്കം നല്‍കിയ സര്‍പ്രൈസ്, ബുർജ് ഖലീഫയ്ക്ക് താഴെയുള്ള സ്വപ്‍നതുല്യമായ ജന്മദിനം. എന്റെ എല്ലാ പ്രിയപ്പെട്ട ആളുകളുമൊത്ത്’. – വിഘ്നേശ് ശിവൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഘ്നേശ് ശിവൻ പങ്കു വെച്ചിട്ടുണ്ട്.

Story Highlights: Nayan surprises Vignesh with b’day in Burj Khalifa’s shadow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top