മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ പുതിയ കോൺഗ്രിഗേഷൻ

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ പുതിയ കോൺഗ്രിഗേഷൻ നിലവിൽ വന്നു. പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള ഈ കോൺഗ്രിഗേഷൻ ഗോൾഡ് കോസ്റ്റിലെ അപ്പർ കൂമറ ആഗ്ളിക്കൻ ദേവാലയത്തിൽ വച്ച് ഇടവക മെത്രാപോലീത്ത യൂഹാനോൻ മാർ ദിയസ്കൊറോസിന്റെയും ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടേയും മുഖ്യ കാർമ്മികത്വത്തിൽ ആദ്യ വിശുദ്ധ കുർബ്ബാന നടത്തും.
പരുമല തിരുമേനിയുടെ പേരിൽ ക്യുൻസ്‌ലാൻഡ് സംസ്ഥാനത്തെ ആദ്യ ദേവാലയം ആണ് ഇപ്പോൾ ഗോൾഡ് കോസ്റ്റിൽ നിലവിൽ വരുന്നത്. സെപ്റ്റംബർ 20ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോട് കൂടി വിശുദ്ധ കുർബാന ആരംഭിക്കും. വിശദവിവരങ്ങൾക്കായി ഇടവക വികാരി ഫാ. ഷിനു ചെറിയാൻ വർഗീസിനെ ബന്ധപ്പെടണം. ഫോൺ; 0422498356.
Story Highlights: New congregation for Malankara Orthodox Church in Australia’s Gold Coast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here