ഒന്നാം സമ്മാനം ഇന്നലെ രാത്രി വിറ്റ ടിക്കറ്റിന്; വിറ്റത് തങ്കരാജൻ

കേരളം കാത്തിരുന്ന നറുക്കെടുപ്പ് കഴിഞ്ഞു. ഓണം ബമ്പർ ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭഗവതിയിൽ നിന്നെടുത്ത ടിക്കറ്റിനാണ്. തങ്കരാജനാണ് ടിക്കറ്റ് വിറ്റത്. ( onam bumper first prize for lottery sold by thankarajan )
‘ഇന്നലെ രാത്രി 7 മണിക്കും 8 മണിക്കും ഇടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഏജൻസിയിലെ ടിക്കറ്റ് തീർന്നതിനാൽ മറ്റ് കടകളിൽ നിന്നാണ് ടിക്കറ്റ് ഇവിടെ കൊണ്ടു വന്നത്. അതിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഇപ്പോൾ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നമ്മുടെ കൈകൊണ്ട് വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്’- തങ്കരാജൻ പറയുന്നു.
TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടു രൂപയുമാണ്.
മുഴുവൻ ഫലം അറിയാം :
http://www.keralalotteries.com/
ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്.
Story Highlights: onam bumper first prize for lottery sold by thankarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here