Advertisement

റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല; കേരളത്തിലെ റോഡുകളെ വീണ്ടും വിമർശിച്ച് രാഹുൽ

September 18, 2022
Google News 2 minutes Read
Rahul criticized roads Kerala

കേരളത്തിലെ റോഡുകളെ വിമർശിച്ച് വീണ്ടും രാഹുൽ ​ഗാന്ധി. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല. ഇത് സർക്കാരിനെയോ സിപിഐഎമ്മിനെയോ വിമർശിക്കാൻ പറയുന്നത് അല്ല. സാധാരണക്കാരനാണ് ദുരിതം അനുഭവിക്കുന്നത്. റോഡ് അപകടം വർധിക്കുന്നു. അപകടത്തിൽപ്പെടുന്നവർക്ക് കൃത്യമായ ചികിത്സ നൽകാൻ സംവിധാനം ഒരുക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു ( Rahul criticized roads Kerala ).

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

അപകടങ്ങൾ ഉണ്ടാകുമ്പോൾ മതിയായ ചികിത്സ കിട്ടുന്നില്ല. ഇത്രയധികം ആംബുലൻസ്കൾ കടന്നു പോകുന്ന സ്ഥലം കണ്ടിട്ടില്ല. ഓരോ ആംബുലൻസിലും ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അപ്ഗ്രേഡ് ചെയ്യണം. മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. അവരുടെ സമരം ന്യായമാണ്. ഖനനം അവരുടെ ജീവിതോപാധി നഷ്ടപ്പെടുത്തുന്നുവെന്നും രാഹുൽ പറഞ്ഞു.

Read Also: കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി; കാസർഗോഡ് യുവാവ് മുങ്ങി മരിച്ചു

കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഭാരത് ജോഡോ യാത്ര ലക്ഷ്യം വെക്കുന്നത് മൂന്ന് കാര്യങ്ങളാണ്. രാജ്യം പരസ്പര സ്നേഹത്തോടെ ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലെ ചെറുപ്പകാർക്ക് തൊഴിൽ ലഭിക്കാതെ രാജ്യത്തിനു മുന്നോട്ട് പോകാൻ സാധിക്കില്ല. തൊഴിൽ നൽകാതെ ഇരിക്കുന്നത് ആക്ഷേപകരമാണ്. നമ്മുടെ രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നു. അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Story Highlights: Rahul criticized roads Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here