Advertisement

എന്ത് ചെയ്താലും കുറ്റം, ഗവർണർ സർക്കാരിന്‍റെ കണ്ണിലെ കരട്; വി മുരളീധരന്‍

September 18, 2022
Google News 2 minutes Read

ഗവർണർ സർക്കാരിന്‍റെ കണ്ണിലെ കരടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗവർണർ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്.കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിനാണ്. എന്ത് ചെയ്താലും കുറ്റം.ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്.ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവര്‍ണറെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ. ഗവർണർ പരാതി കൊടുക്കേണ്ട ആവശ്യമില്ല. സ്വയം കേസെടുക്കണം. ഗവർണർ ബില്ല് ഒപ്പിടില്ലെന്ന് എവിടെയും പറഞ്ഞത് താൻ കണ്ടിട്ടില്ല വി മുരളീധരന്‍ പറഞ്ഞു.

ഇതിനിടെ ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിഷയത്തെ പറ്റി സർക്കാരിനോട് വ്യക്തമാക്കിയിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് വേണ്ടെന്നുവച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. ഗവർണർക്ക് ലഭിക്കാത്ത നീതി സാധാരണ ജനങ്ങൾക്കും ലഭിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: ഗവർണർക്ക് നേരെയുണ്ടായ കയ്യേറ്റം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

അതേസമയം മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പൊലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ പറഞ്ഞു. സിപിഐഎമ്മിനോട് തനിക്ക് സഹതാപമാണ്. ഒരു ഗവര്‍ണര്‍ക്കെതിരെയോ രാഷ്ട്രപതിക്കെതിരെയോ ആക്രമണമുണ്ടായാല്‍ റിപ്പോര്‍ട്ടിംഗ് ഇല്ലാതെ കേസെടുക്കാം. നിയമത്തിന്റെ എബിസി അറിയാത്തവരാണോ കേരളം ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.

Story Highlights: V Muraleedharan About Kerala Government, Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here