ഗവർണർ തന്റെ പദവിയെ കളങ്കപ്പെടുത്തി: എ എ റഹീം എം പി

ഒരിക്കൽക്കൂടി ഗവർണർ തന്റെ പദവിയെ കളങ്കപ്പെടുത്തി, ആരോപണങ്ങൾ പരസ്പര വിരുദ്ധമെന്ന് എ എ റഹീം എം പി. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ നടക്കുന്ന ആർഎസ്എസിനോട് കേരളം പറയുന്നതാണ് ‘കടക്ക് പുറത്ത്’ എന്നും എ എ റഹീം എം പി പറഞ്ഞു.(aa rahim mp against aarif muhammed khan)
കെ കെ രാഗേഷിനോടുള്ള ഗവർണറുടെ വ്യക്തി വിദ്വേഷം എത്രയെന്ന് വ്യക്തമായി. ഗവർണറെക്കുറിച്ച് സഹതപിക്കുന്നു. അതിരുവിട്ട ആർഎസ്എസ് വിധേയത്വം മാത്രമായിരുന്നു വാർത്താസമ്മേളനം.
ആർഎസ്എസ് വക്താവായിരിക്കാനല്ല ഗവർണറെ രാജ്ഭവനിൽ നിയോഗിച്ചിരിക്കുന്നത്.ആർഎസ്എസ് തലവനെ തേടിപ്പിടിച്ചു കണ്ട ഗവർണർ സംസ്ഥാനത്തിനും രാജ്യത്തിനും നൽകിയ സന്ദേശമെന്താണെന്നും എ എ റഹിം എം പി ചോദിച്ചു.
അതേസമയം മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദിനെ തള്ളി മന്ത്രി പി രാജീവ് രംഗത്തെത്തി. ഇരിക്കുന്ന പദവി ഗവർണർ പരിഹാസ്യമാക്കരുതെന്ന് പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ ചർച്ചയായ വിഷയങ്ങളാണ് ഇന്ന് ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഭരണഘടനാപരമായ പദവിയാണ് വഹിക്കുന്നതെന്ന തിരിച്ചറിവോടെ ഗവർണർ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Story Highlights: aa rahim mp against aarif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here