മലയാള സീരിയൽ നടി രശ്മി ജയഗോപാൽ അന്തരിച്ചു

സിനിമാ സീരിയൽ നടി രശ്മി ജയഗോപാൽ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെഇന്നലെ വൈകീട്ടോടെയാണ് അന്ത്യം. 51 വയസായിരുന്നു. ( actress rashmi jayagopal passes away )
ബംഗളൂരുവിൽ ജനിച്ച് വളർന്ന രശ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ള വിരവധി സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി പോസ്റ്റിട്ടിട്ടുണ്ട്.
Read Also: മലയാള സീരിയൽ നടി രശ്മി ജയഗോപാൽ അന്തരിച്ചു
കിഷോർ സത്യയുടെ പോസ്റ്റ് :
രശ്മി എന്ന് പറഞ്ഞാൽ നിങ്ങൾ അറിയണമെന്നില്ല
സ്വന്തം സുജാതയിലെ ‘സാറാമ്മ ‘ എന്ന് പറഞ്ഞാൽ നിങ്ങൾ അറിയും
ഈ പുഞ്ചിരി ഇനി ഇല്ല….
സാറാമ്മ പോയി….
രണ്ട് ദിവസം മുൻപാണ് ചന്ദ്ര ലക്ഷ്മണും അൻസാർ ഖാനും പറഞ്ഞത്, തിരുവനന്തപുരത്തു ഒരു ബന്ധുവിനെ കാണാൻ പോയ രശ്മിക്ക് പെട്ടന്ന് സുഖമില്ലാതെ വന്നുവെന്നും ആശുപത്രിയിൽ പോയെന്നുമൊക്കെ.
പക്ഷെ,രോഗവിവരം അറിഞ് ഒരു ആഴ്ചക്കുള്ളിൽ രശ്മി പോയി എന്ന് ഇന്ന് കേൾക്കുമ്പോൾ…..
ആക്‌സമികതകളുടെ ആകെത്തുകയാണ് ജീവിതം എന്ന് ആരോ പറഞ്ഞിട്ടുണ്ട്….
പക്ഷെ ഇത്തരം ഞെട്ടിപ്പിക്കലുകൾ….
പ്രിയ ജീവിതമേ ഒന്നൊഴിവാക്കു…..
ആദരവിന്റെ അഞ്ജലികൾ….
Story Highlights: actress rashmi jayagopal passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here