Advertisement

പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ

September 19, 2022
2 minutes Read
cow infected with rabies

പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവിലാണ് പേ വിഷബാധ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതലാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ
പശു കാണിച്ചു തുടങ്ങിയത്. ഇന്ന് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. ( cow infected with rabies ).

ഒരാഴ്ച്ചയ്ക്ക് മുമ്പ് കണ്ണൂരിൽ പേ വിഷബാധയേറ്റ പശു ചത്തിരുന്നു. കണ്ണൂർ ചാലയിലെ സുനന്ദയുടെ പശുവിനാണ് പേവിഷബാധയേറ്റത്. എങ്ങനെയാണ് പേ വിഷ ബാധയേറ്റത് എന്ന കാര്യം വ്യക്തമല്ലെങ്കിലും പുല്ലിൽ നിന്നോ മറ്റോ ആയിരിക്കാം പേ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കണ്ടിരുന്നില്ല. ഡോക്ടർമാർ വന്ന് പരിശോധന നടത്തിയ ശേഷമാണ് പേ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി മരത്തിൽ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു.

Read Also: ചികിത്സയ്ക്കിടെ മൃഗ ഡോക്ടറെ കടിച്ച നായയ്ക്ക് പേ വിഷബാധ

ചികിത്സയ്ക്കിടെ മൃഗ ഡോക്ടറെ കടിച്ച നായയ്ക്കും പേ വിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തൊടുപുഴയിലെ ജില്ലാ മൃഗാശുപത്രിയിലെ വെറ്ററിനറി സർജനാണ് കടിയേറ്റത്. കടിച്ച വളർത്ത് നായ ഇന്നലെ ചത്തിരുന്നു. നായയുടെ ഉടമസ്ഥനും ഭാര്യക്കും നായയുടെ കടിയേറ്റിട്ടുണ്ട്. 15ാം തീയതിയിലാണ് ഇവർക്ക് വളർത്ത് നായയുടെ കടിയേറ്റത്. ഇവർ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്.

Story Highlights: cow infected with rabies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top