Advertisement

അരവിന്ദ് കെജ്‌രിവാള്‍ അതിഥിയായെത്തിയത് നരേന്ദ്രമോദിയുടെ അനുഭാവിയുടെ വീട്ടിലോ?  [ 24 Fact Check ]

September 19, 2022
Google News 2 minutes Read
Did Kejriwal’s auto driver host Modi’s photo on his wall 24 fact check

എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഓട്ടോ ഡ്രൈവറുടെ ക്ഷണം സ്വീകരിച്ച് രാത്രി വിരുന്നിനെത്തിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നതും കുടുംബാംഗങ്ങളോട് സംസാരിക്കുന്നതുമൊക്കെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

ഇതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചത് നരേന്ദ്രമോദിയോട് അനുഭാവമുള്ള ആളുകളാണെന്നും മോദിയുടെ ചിത്രങ്ങള്‍ ആ വീട്ടിലെ ചുമരില്‍ തൂക്കിയിട്ടുണ്ടെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
കെജ്രിവാള്‍ സന്ദര്‍ശനെത്തിയ വീട്ടിലെ ആളുകള്‍ മോദി ഭക്തരാണെന്നാണ് പ്രചരിപ്പിക്കുന്നത്.

Read Also:ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധി താമസിക്കുന്നത് അത്യാഡംബര കാരവാനിലോ?

എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥമല്ല. ചുവരില്‍ തൂക്കിയിരിക്കുന്ന മറ്റൊരു ഫോട്ടോ എഡിറ്റ് ചെയ്ത് പകരം മോദിയുടെ ഫോട്ടോ ചേര്‍ത്തതാണിത്. യഥാര്‍ത്ഥ ചിത്രങ്ങള്‍ അരവിന്ദ് കെജ്രിവാളിന്റെ ട്വിറ്ററില്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

Read Also: ബ്രിട്ടീഷ് കോളനിയിലെ കുട്ടികൾക്ക് ഭക്ഷണം എറിഞ്ഞുകൊടുക്കുന്ന എലിസബത്ത് രാജ്ഞി; വിഡിയോയുടെ സത്യാവസ്ഥ ഇതാണ്

Story Highlights: Did Kejriwal’s auto driver host Modi’s photo on his wall 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here