Advertisement

രോഹിത്, കോലി എന്നിവരെക്കാൾ കഴിവുള്ള താരമാണ് രാഹുൽ എന്ന് ഗംഭീർ

September 19, 2022
1 minute Read

രോഹിത് ശർമ, വിരാട് എന്നിവരെക്കാൾ കഴിവുള്ള താരമാണ് കെഎൽ രാഹുൽ എന്ന് ഇന്ത്യയുടെ മുൻ താരവും ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഉപദേശകനുമായ ഗൗതം ഗംഭീർ. കോലി സെഞ്ചുറി നേടിയപ്പോൾ താരത്തെ ഓപ്പണറായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുമ്പോൾ രാഹുലിനെ മറന്നുകളയുകയാണെന്ന് ഗംഭീർ പറഞ്ഞു. ലോകകപ്പിൽ രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും ഗംഭീർ പറഞ്ഞു.

“ഇന്ത്യയിലെ അവസ്ഥ എന്താണെന്നുവച്ചാൽ, ഒരു കളിക്കാരൻ നന്നായി കളിച്ചാൽ ഉദാഹരണമായി, കോലി കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയപ്പോൾ ഏറെക്കാലമായി രോഹിത്തും രാഹുലും നൽകിയ സംഭാവനകൾ നമ്മൾ മറന്നു കളഞ്ഞു. കോലി ഓപ്പണറാവണമെന്ന് പറയുമ്പോൾ രാഹുലിന് എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കണം. എത്ര അരക്ഷിതാവസ്ഥയാണ് രാഹുലിന് ഉണ്ടാവുക. ആദ്യ കളി അദ്ദേഹം കുറഞ്ഞ സ്കോറിനു പുറത്തായാൽ വീണ്ടും കോലി ഓപ്പൺ ചെയ്യണമെന്ന ചർച്ചകളുണ്ടാവും. കോലിയെക്കാളും രോഹിതിനെക്കാളും കഴിവുള്ള താരമാണ് രാഹുൽ. നമ്മൾ ഇന്ത്യയുടെ കാഴ്ചപ്പാടിൽ വേണം കാര്യങ്ങൾ കാണാൻ. അല്ലാതെ വ്യക്തിപരമായി കാണരുത്.”- ഗംഭീർ പറഞ്ഞു.

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനായ രാഹുലിൻ്റെ പ്രകടനങ്ങൾ ഏറെ അടുത്തുനിന്ന് വീക്ഷിച്ചിട്ടുള്ള താരമാണ് ഗംഭീർ.

Story Highlights: kl rahul rohit kohli gambhir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top