Advertisement

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാർ; സി.പി.ഐക്കെതിരെ കെ.ടി ജലീൽ

September 19, 2022
1 minute Read
KT Jaleel against CPI

സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനത്തിന് മറുപടിയുമായി കെ.ടി ജലീൽ എം.എൽ.എ. എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാരെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവ്വം ആലോചിച്ചാൽ നന്നാകും. യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ ‘അസുഖം’ വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സ്വപ്നയുടെ ഹ‍‍ര്‍ജി തള്ളിയ കോടതി വിധി വി.ഡി സതീശന് സമർപ്പിക്കുന്നു; കെ.ടി ജലീൽ

സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ സിപിഐഎം സ്വതന്ത്ര എംഎൽഎമാരായ പി.വി. അൻവറിനും കെ.ടി.ജലീലിനും എതിരെ വിമർശനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. മതനിരപേക്ഷ മനസ്സുകളെ ജലീലും അൻവറും അകറ്റി എന്നായിരുന്നു സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനം.

ജലീൽ ഉയർത്തിയ വിവാദ പ്രസ്താവനകൾ മത നിരപേക്ഷ മനസ്സുകളെ അകറ്റിയെന്നും ഇടതുപക്ഷ പാരിസ്ഥിതിക നിലപാടുകളെ അൻവർ അപഹാസ്യമാക്കിയെന്നും അഭിപ്രായമുയർന്നിരുന്നു. മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നുവെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശനമുയർന്നിരുന്നു.

Story Highlights: KT Jaleel against CPI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top