Advertisement

‘ഭാര്യ ലോട്ടറി എടുക്കരുതെന്ന് പറഞ്ഞിരുന്നു, പക്ഷേ അവസാനമായി ഭാഗ്യം പരീക്ഷിക്കാമെന്ന് വിചാരിച്ചു’: അനൂപ് ട്വന്റിഫോറിനോട്

September 19, 2022
3 minutes Read
onam bumper 2022 winner anoop about lottery

ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച ശ്രീവരാഹം സ്വദേശി അനൂപിന് ഇന്നലെ ഉറങ്ങാൻ സാധിച്ചിട്ടില്ല. ഒറ്റ ദിവസം കൊണ്ട് വന്നുകയറിയ ഭാഗ്യത്തിന്റെ ആഹ്ലാദത്തിലും അമ്പരപ്പിലുമാണ് ആ കുടുംബം. പണം എങ്ങനെ വിനിയോഗിക്കണമെന്നെല്ലാം അനൂപിന് വ്യക്തമായ ധാരണയുണ്ടെന്ന് അനൂപ് ട്വന്റിഫോറിന്റെ മോണിംഗ് ഷോയിലൂടെ പറഞ്ഞു. ( onam bumper 2022 winner anoop about lottery )

‘യൂട്യൂബിലൊക്കെ നോക്കി പണം എങ്ങനെ വിനിയോഗിക്കണമെന്ന് പഠിച്ച് വച്ചിട്ടുണ്ട്. ഇനി എല്ലാം ഭംഗിയായി ചെയ്യണം’- അനൂപ് പറയുന്നു.

ഭാര്യ ലോട്ടറി എടുക്കരുതെന്ന് പറഞ്ഞിരുന്നുവെന്ന് അനൂപ് പറയുന്നു. അടുത്തിടെയായി അനൂപിന് ലോട്ടറി അമിതമായി എടുക്കുന്ന ശീലമുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഭാര്യ ലോട്ടറി എടുക്കുന്നതിൽ നിന്ന് അനൂപിനെ വിലക്കിയിരുന്നുവെന്നും അനൂപ് ട്വന്റിഫോറിന്റെ മോണിംഗ് ഷോയിൽ പറഞ്ഞു.

Read Also: ‘ലോട്ടറി എടുത്ത ശേഷം രണ്ട് തവണ നികുതി അടയ്‌ക്കേണ്ടി വന്നു’; ഭാഗ്യക്കുറിയിലൂടെ വരുന്ന ‘ഭാഗ്യം’ മാത്രമല്ലെന്ന് കഴിഞ്ഞ തവണത്തെ ബമ്പർ സമ്മാന ജേതാവ് ജയപാലൻ

മലേഷ്യയിലേക്ക് പോകാൻ നിന്നപ്പോഴാണ് അനൂപ് ലോട്ടറി എടുക്കുന്നത്. മലേഷ്യയിൽ ഷെഫായാണ് അനൂപിന് ജോലി കിട്ടിയത്. പോകുന്നതിന് മുൻപ് ഒരു ലോട്ടറി കൂടിയെടുത്ത് ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതിയാണ് ഓണം ബമ്പർ എടുത്തത്.

Read Also: ഓണം ബമ്പർ അടിച്ചാൽ എന്ത് ചെയ്യണം ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇനി അനൂപ് മലേഷ്യയ്ക്ക് പോകുന്നില്ല. ജോലി നൽകിയ സ്ഥാപനം ഇന്നലെ അനൂപിനെ വിളിച്ചിരുന്നു. എന്നാൽ വരുന്നില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് അനൂപ് ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: onam bumper 2022 winner anoop about lottery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top