കൊണ്ടോട്ടിയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍; കൂട്ടത്തല്ല്

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊണ്ടോട്ടി ബസ്റ്റാന്റില്‍ ഇന്ന് വൈകിട്ടോടെയാണ് വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വിദ്യാര്‍ത്ഥികളെല്ലാവരും പല സ്‌കൂളുകളില്‍ നിന്നുള്ളവരാണ്. സംഘര്‍ഷത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നാട്ടുകാരും ബസ് ജീവനക്കാരും ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ സ്ഥലത്ത് നിന്ന് നീക്കിയത്. ചില വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: Students clashed in kondotty bus stand
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here