‘അമ്പും വില്ലുമേന്തിയ യോഗി’; അയോധ്യയിൽ യോഗി ആദിത്യനാഥിന് ക്ഷേത്രം നിർമിച്ച് ആരാധകൻ

രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകും മുമ്പ് യോഗി ആദിത്യനാഥിനായി യുപിയില്‍ മറ്റൊരു ക്ഷേത്രം നിര്‍മിച്ച് ആരാധകൻ. ക്ഷേത്രത്തിലെ പ്രതിഷ്ഠ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുളള പ്രയാഗ് രാജ് ഹൈവേയിലെ ഭാരത് കുണ്ഡിന് സമീപമാണ് ക്ഷേത്രം പണികഴിച്ചിരിക്കുന്നത്. (Temple For Yogi Adityanath )
അമ്പും വില്ലുമേന്തിയ യുപി മുഖ്യമന്ത്രിയെ ശ്രീരാമന്‍റെ അവതാരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.അമ്പും വില്ലുമേന്തി നിൽക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തിൽ എല്ലാ ദിവസവും വൈകുന്നേരം പൂജയും പ്രസാദ വിതരണവും ചെയ്യുന്നുണ്ട്.
പ്രഭാകർ മൗര്യ എന്നയാളാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. യോഗി ഞങ്ങൾക്കായി രാമക്ഷേത്രം പണിയുന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തിനായി ഒരു ക്ഷേത്രം പണിതുവെന്നാണ് പ്രഭാകർ മൗര്യ പറഞ്ഞത്. ക്ഷേത്രം നിര്‍മിക്കാൻ എട്ടര ലക്ഷം രൂപ ചെലവ് വന്നു. യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തിന് മുന്നിൽ ശ്രീരാമന് ചെയ്യുന്നതുപോലെ താൻ ദിവസവും സ്തുതിഗീതങ്ങൾ പാരായണം ചെയ്യാറുണ്ടെന്ന് മൗര്യ പറഞ്ഞു.
Story Highlights: Temple For Yogi Adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here