ഗവര്‍ണര്‍ ആര്‍എസ്എസിന്റെ മെഗാഫോണെന്ന് ചെന്നിത്തല; ഗവര്‍ണര്‍ക്കെതിരെ തോമസ് ഐസക്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസിന്റെ മെഗാഫോണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അങ്ങനെ ഒരാളുമായാണ് സര്‍ക്കാര്‍ രണ്ടുവര്‍ഷം ഒത്തുകളിച്ചത്. സര്‍ക്കാരിനെ അംഗീകരിക്കുമ്പോള്‍ ഗവര്‍ണര്‍ മഹാന്‍ അല്ലെങ്കില്‍ മോശം എന്ന നിലപാട് ശരിയല്ല. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. സിഎഎ സമയത്ത് അത് വ്യക്തമായിരുന്നു. ഗവര്‍ണറെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണയ്ക്കും എന്നും രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗുരുതരം; പിന്തുണ പ്രഖ്യാപിച്ച് പി.കെ കൃഷ്ണദാസ്
അതിനിടെ ഗവര്‍ണറുടെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ഡോ.ടി എം തോമസ് ഐസക് പറഞ്ഞു. ബില്ലുകള്‍ പോക്കറ്റിലിട്ട് നടക്കാനാണോ ഗവര്‍ണറുടെ ധാരണ. ബിജെപിക്ക് ഇതുപോലെ പാദസേവ ചെയ്യുന്ന ഒരാള്‍ ഗവര്‍ണറായിട്ടില്ല. ഗവര്‍ണര്‍ ആര്‍എസ്എസിന് വിടുപണി ചെയ്യുകയാണ്. ജനം ഒപ്പമുണ്ടെങ്കില്‍ പേടിക്കാനില്ലെന്നും തോമസ് ഐസക് പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ, സിപിഐഎം മുഖപത്രങ്ങള്‍ രംഗത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേത് ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയമാണെന്നും രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയെന്നും ജനയുഗം മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയില്‍ എത്തിയത് നിലപാടുകള്‍ വിറ്റാണെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനം കുറ്റപ്പെടുത്തി. ജയില്‍ ഹവാലയിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.
Story Highlights: chennithala and thomas isaac against arif mohammad khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here