Advertisement

ദിവസവും ചായ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുമോ? പഠനറിപ്പോർട്ടിൽ പറയുന്നത്…

September 20, 2022
Google News 2 minutes Read

നമുക്ക് ചുറ്റും നിരവധി ചായപ്രേമികൾ ഉണ്ട്. ദിവസവും ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാത്തവർ വളരെ വിരളമായിരിക്കും. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, ഊലാങ് ടീ എന്നിങ്ങനെ തുടങ്ങി പലതരം ചായകളും ഉണ്ട്. ചായ ശരീരത്തിന് നല്ലതാണ്, നല്ലതല്ല തുടങ്ങി നിരവധി ചർച്ചകൾ ഇതിനുമുമ്പും നടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത് ദിവസം നാല് കപ്പ് ചായയെങ്കിലും കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ്. ബ്ലാക്ക്, ഗ്രീന്‍, ഊലാങ് ചായകളുടെ ശരാശരി ഉപയോഗം ടൈപ്പ് 2 പ്രമേഹ സാധ്യത 17 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകന്‍ ഷിയായിങ് ലിയാണ് പഠനത്തിന് നേതൃത്വം നൽകിയത്. സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസിന്റെ വാര്‍ഷകയോഗത്തില്‍ പഠനത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പത്ത് ലക്ഷം പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്.

ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ നാല് കപ്പ് ചായ കുടിക്കുന്നത് പോലെയുള്ള എളുപ്പവഴികള്‍ ഉണ്ടെന്നുള്ളത് പ്രത്യാശ നല്‍കുന്നു എന്നും പഠനറിപ്പോർട്ട് അതിശയിപ്പിക്കുന്നതാണ് എന്നും ഗവേഷകന്‍ ഷിയായിങ് ലി പറഞ്ഞു.

Story Highlights: Drinking 4 Cups Of Tea Daily May Reduce Risk Of Developing Type 2 Diabetes: Study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here