നാളെ സമ്പൂർണ ഡ്രൈ ഡേ; ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും കള്ള് ഷാപ്പുകളും തുറക്കില്ല

ശ്രീനാരായണ ഗുരു സമാധി ആയതിനാൽ നാളെ സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. എവിടെ നിന്നും ഒരു തുള്ളി മദ്യം കിട്ടില്ല. നാളെ ഡ്രൈ ഡേ ആയതിനാൽ ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. നാളെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളിലും പല തരത്തിലുള്ള രസകരമായ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ( dry day tomorrow; Beverages outlets will not open ).
Read Also: സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി; വൻ പ്രതിഷേധം
തിരക്കു കുറയ്ക്കാൻ 175 പുതിയ മദ്യശാലകൾ കൂടി ആരംഭിക്കണമെന്ന ബെവ്കോ എംഡിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ശുപാർശ പൂർണമായി അംഗീകരിച്ചാൽ ഇപ്പോഴുള്ളതിനു പുറമേ 253 മദ്യശാലകൾ കൂടി വരും. നിലവിൽ ബവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായി 306 മദ്യശാലകളാണുള്ളത്.
Story Highlights: dry day tomorrow; Beverages outlets will not open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here