മെക്സിക്കോയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് വിവരം. ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ മെക്‌സിക്കോ സിറ്റി വരെ അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അക്വിലയിൽ നിന്ന് 37 കിലോമീറ്റർ തെക്കുകിഴക്കായി കോളിമ, മൈക്കോക്കൻ സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്ന് 15.1 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:05 ന് ഉണ്ടായ ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
1985ലും 2017ലും ഒരേ ദിവസം (സെപ്റ്റംബർ 19) മെക്സിക്കോയിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്.
Story Highlights: Magnitude 7.5 Earthquake Strikes Mexico, Triggers Tsunami Warning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here