Advertisement

സാരിയുടുത്ത് ഫുട്ബോള്‍ കളിക്കുന്ന എംപി; വൈറലായി ചിത്രങ്ങൾ

September 20, 2022
5 minutes Read

പ്രതിപക്ഷത്തെ ശക്തയായ ലോകസഭാംഗവും തന്റെ ശക്തമായ അഭിപ്രായങ്ങൾ കൊണ്ട് ഏറെ മാധ്യമ ശ്രദ്ധ നേടിയ വനിതാ ലോകസഭാംഗവുമാണ് മഹുവ മൊയ്ത്ര. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാറുണ്ട് മഹുവ. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടെ വ്യത്യസ്തമായൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സാരിയും ഷൂസും ധരിച്ച് ഫുട്‌ബോൾ കളിക്കുന്ന മഹുവയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

കൃഷ്ണനഗർ എംപി കപ്പ് ടൂർണമെന്‍റ് 2022 ഫൈനൽ വേദിയിലാണ് തൃണമൂൽ കോൺഗ്രസ് എംപി മഹുവ ഫുട്ബോൾ കളിച്ചത്. ഓറഞ്ച് നിറത്തിലുള്ള സാരിക്കൊപ്പം ഷൂസും ഗ്ലാസും ധരിച്ച് കാല്‍പ്പന്ത്‌ ചിത്രവും ഒപ്പം ഗോൾകീപ്പറായി നിൽക്കുന്ന ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. “2022 കൃഷ്ണനഗർ എംപി കപ്പ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ നിന്നുള്ള രസകരമായ നിമിഷങ്ങൾ. അതെ, ഞാൻ സാരിയുടുത്ത് ഫുട്ബാള്‍ കളിക്കുന്നു,” എന്ന അടികുറിപ്പോടെ മഹുവ തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്.

ചിത്രങ്ങൾ ഗംഭീരമെന്നാണ് ആളുകൾ കമന്റ് നൽകിയത്. മണിക്കൂറുകള്‍ക്കകം 9200-ലധികം പേരാണ് ചിത്രങ്ങൾ ലൈക്ക് ചെയ്തത്. ഒപ്പം 600-ലധികം ആളുകള്‍ ഈ ഇത് റീട്വീറ്റ് ചെയ്തു.

Story Highlights: Trinamool Congress MP Mahua Moitra plays football in a saree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top