‘ഉത്തർപ്രദേശിൽ കബഡി താരങ്ങൾക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ’; വിഡിയോ പുറത്ത്, വൻ പ്രതിക്ഷേധം

ഉത്തർപ്രദേശിൽ കായികതാരങ്ങളോട് കടുത്ത അവഗണ .സംസ്ഥാന അണ്ടർ 17 കബഡി താരങ്ങൾക്ക് ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ.ചോറും പൂരിയും ശുചി മുറിയിലെ വച്ച് വിളമ്പുന്ന ദൃശ്യം പുറത്ത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. (uttarpradesh kabaddi players were served food in washroom)
ഈ മാസം 16നാണ് പരാതിക്ക് ആസ്പദമായ സംഭവം.സംസ്ഥാന അണ്ടർ 17 വനിത കബഡി മത്സരത്തിനെത്തിയ കായികതാരങ്ങളാണ് ദുരനുഭവം നേരിട്ടത്.സ്പോർട്സ് കോംപ്ലക്സിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന പകുതി ഭക്ഷണമാണ് നൽകിയതെന്നാണ് കായികതാരങ്ങളുടെ പരാതി.
ഉച്ചഭക്ഷണത്തിനായി പകുതി വെന്ത ചോറ് നൽകിയത് ചോദ്യം ചെയ്തതോടെയാണ് ,ഭക്ഷണം സൂക്ഷിച്ചിരുന്നത് ശുചിമുറിയിൽ ആണെന്ന് കായികതാരങ്ങൾ കണ്ടെത്തിയത്. കായിക താരങ്ങൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്.സംഭവം വിവാദമായതോടെ സർക്കാർ അന്വേഷണ പ്രഖ്യാപിച്ചു.
സഹാറൻപൂർ ജില്ലാ സ്പോർട്സ് ഓഫീസർ അനിമേഷ് സക്സേനയെ സസ്പെൻഡ് ചെയ്തു.അതേസമയം മഴ കാരണമാണ് ഭക്ഷണം ശുചിമുറിയിൽ സൂക്ഷിക്കേണ്ടി വന്നതെന്നാണ് ജില്ലാ സ്പോർട്സ് അധികൃതരുടെ വിശദീകരണം.
Story Highlights: uttarpradesh kabaddi players were served food in washroom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here